Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prayer Observed

America

ഡെ​ട്രോ​യി​റ്റ് മാ​ർത്തോമ്മാ ച​ർ​ച്ചി​ൽ ലോ​ക പ്രാ​ർ​ഥനാ ദി​നം ആ​ച​രി​ച്ചു

ഡെ​ട്രോ​യി​റ്റ്: ആ​ഗോ​ള ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി ഡെ​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ലോ​ക പ്രാ​ർ​ഥ​നം ദി​നം ഭ​ക്തി​പു​ര​സ്‌​സ​രം ആ​ച​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ്, റ​വ. പി. ​ചാ​ക്കോ, സ​ന്ന​ദ്ധ സു​വി​ശേ​ഷി​കാ സം​ഘം സെ​ക്ര​ട്ട​റി ആ​നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

നൈ​ജീ​രി​യ​ൻ വ​നി​ത​ക​ൾ ത​യാ​റാ​ക്കി​യ "വ​രൂ, ഞാ​ൻ നി​ങ്ങ​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കും" (മ​ത്താ​യി 11:28) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം.

ബ്ലെ​സി മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത​ഭാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ക്രി​സ്തു ന​ൽ​കു​ന്ന ആ​ശ്വാ​സ​ത്തെ​യും സ​മാ​ധാ​ന​ത്തെ​യും കു​റി​ച്ച് അ​വ​ർ സം​സാ​രി​ച്ചു. നൈ​ജീ​രി​യ​ൻ പ​താ​ക​യു​ടെ നി​റ​ങ്ങ​ളാ​യ പ​ച്ച​യും വെ​ള്ള​യും വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് വി​ശ്വാ​സി​ക​ൾ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്.

നൈ​ജീ​രി​യ​യി​ലെ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പീ​ഡ​ന​ങ്ങ​ൾ, ദാ​രി​ദ്ര്യം, വി​ശ്വാ​സ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള സാ​ക്ഷ്യ​ങ്ങ​ളും വീ​ഡി​യോ അ​വ​ത​ര​ണ​വും ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

സ​ന്ന​ദ്ധ സു​വി​ശേ​ഷി​കാ സം​ഘം അം​ഗ​ങ്ങ​ളാ​യ നാ​ല് പേ​ർ നൈ​ജീ​രി​യ​ൻ സ്ത്രീ​ക​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സ​ബീ​ന ചെ​റി​യാ​ൻ മ​ദ്ബ​ഹാ ശു​ശ്രൂ​ഷ​ക​ളി​ൽ സ​ഹാ​യി​യാ​യി.

"അ​റി​വോ​ടെ​യു​ള്ള പ്രാ​ർ​ഥ​ന, പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​നം" എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സ്തോ​ത്ര​കാ​ഴ്ച​യും ശേ​ഖ​രി​ച്ചു.

വി​വി​ധ ത​ല​മു​റ​ക​ളി​ൽ​പ്പെ​ട്ട വി​ശ്വാ​സി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഈ ​വ​ർ​ഷ​ത്തെ പ്രാ​ർ​ഥ​നാ ദി​നം അ​ർ​ത്ഥ​വ​ത്താ​യ ഒ​ന്നാ​യി മാ​റി.

Latest News

Corehub Up